കൊച്ചി: മാസ്റ്റർപീസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം റോയൽ സിനിമാസ് ബ്രഹ്മാണ്ഡ ചിത്രങ്ങളായ മൂന്ന് പാൻ ഇന്ത്യൻ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാരിയറ്റിൽ പ്രഖ്യാപിച്ചത്.ലോക സിനിമയിലെ ഇതിഹാസങ്ങളായ ദി ലോർഡ് ഓഫ് ദി റിംഗ്സ്, പൈറേറ്റ് സ് ഓഫ് ദി കരീബിയൻ, ദി മാട്രിക്സ് എന്നീ ചിത്രങ്ങളിലെ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ആൻഡ്രൂ സ്റ്റെ ഹ് ലിന് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ എത്തുന്നത് റോയൽ സിനിമാസ് നിർമിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ്. എ. ആർ. ......
ബ്രിസ്ബെൻ : ജോയ് കെ.മാത്യുവിന്റെ ആന്തോളജി ചിത്രമായ ടുമോറോയിലെ ആറ് കഥകളില്‍ നാലാമത്തെ ചിത്രമായ സ്റ്റോറീസ് ഓണ്‍ ദി ക്യാന്‍വാസിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന ടുമോറോയില്‍ ബഹുഭാഷാ നടീനടന്മാരാണ് അഭിനേതാക്കളായി എത്തുന്നത്.
ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, സ്റ്റോറീസ് ഓണ്‍ ദി ക്യാന്‍വാസ് എന്നിങ്ങനെ 4 വ്യത്യസ്ത കഥകളുടെ ചിത്രീകരണമാണ് പൂര്‍ത്തിയായത്.
'ടുമോറോ' എന്ന 6 കഥകളടങ്ങിയ ആന്തോളജി ചിത്രത്തിലൂടെ ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ പ്രതിഫലനവും പ്രേക്ഷകര്‍ക്കു കൈമാറാനാണ് ജോയ് കെ.മാത്യു ലക്ഷ്യമിടുന്നത്. ......
തമിഴ് സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാര, ഇടയ്ക്കിടെ തെലുങ്കിലും, തന്റെ മാതൃഭാഷയായ മലയാളത്തിലും അഭിനയിക്കാറുണ്ട്. എന്നാൽ താൻ അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെയും പ്രൊമോഷൻ പരിപാടികളിൽ അവർ പങ്കെടുക്കാറില്ല. ......
തമിഴ് സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ റിലീസ് ചെയ്ത വർഷമായി മാറിയിരിക്കുകയാണ് 2025. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 280-ലധികം സിനിമകൾ റിലീസായി. ......
നായികയായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം തന്നെ 1000 കോടി കളക്ഷന്‍ നേടിയ ഭാഗ്യ നായികയായിരിക്കുകയാണ് സാറ അര്ജുന്. ആദിത്യ ധര് സംവിധാനം ചെയ്ത് ഈ മാസം 5 ന് പുറത്തിറങ്ങിയ രണ്‍വീര്‍ സിംഗ് നായകനായ ഹിന്ദി ചിത്രം 'ധുരന്തര്‍' 1000 കോടി കളക്ഷന്‍ മറികടന്നു. ഈ ചിത്രത്തിലെ നായകി കഥാപാത്രം അവതരിപ്പിച്ചത് സാറ യാണ്.
ഈ ചിത്രം പ്രഖ്യാപിച്ചപ്പോള്‍, 40 കാരനായ രണ്‍വീര്‍ സിങ്ങിന് 20 കാരി സാറ അര്‍ജുനാണോ ജോഡിയായി അഭിനയിക്കുന്നത് എന്ന് കടുത്ത വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. കൗമാര ഘട്ടം പിന്നിട്ടെങ്കിലും സാറയ്ക്ക് 'കുഞ്ഞു' താരമായിരുന്നപ്പോഴുള്ള അതേ ബാലിശമായ മുഖമാണ് ഉള്ളതെന്നതാണ് ഇതിന് കാരണം. ......
പാരീസ്: ഫ്രഞ്ച് ചലച്ചിത്ര ഇതിഹാസം ബ്രിജിറ്റ് ബർദോത് അന്തരിച്ചു. 91 വയസ്സായിരുന്നു.......
തമിഴ് സിനിമയിലെ ഇന്നത്തെ മുൻനിര നടന്മാരിൽ, രജനികാന്തും, കമൽഹാസനും ചെറു പ്രായത്തിലും, മധ്യവയസ്സിലും തമിഴ് ഒഴികെയുള്ള ഭാഷകളിൽ അഭിനയിച്ചതിലൂടെ പ്രശസ്തരായിരുന്നു. എന്നാൽ പ്രത്യേകിച്ച് അക്കാലത്ത് ലോകമെമ്പാടും ശ്രദ്ധ ആകർഷിച്ചിരുന്ന ഹിന്ദി സിനിമകളിലാണ് അവർ അഭിനയിച്ചത്. ......
തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാറായ ചിരഞ്ജീവിയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം അനിൽ രവിപുടി സംവിധാനം ചെയ്തിരിക്കുന്ന 'മാനശങ്കര വരപ്രസാദ് ഗാരു' എന്ന സിനിമയാണ്. അടുത്തുതന്നെ പുറത്തുവരാനിരിക്കുന്ന ഈ ചിത്രത്തിന് ശേഷം, ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ ചിരഞ്ജീവി തീയതികൾ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കെ.വി.എൻ. ......
വിജയ്യുടെ അവസാനത്തെ ചിത്രം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'ജനനായകനും', ശിവകാർത്തികേയന്റെ 'പരാശക്തി'യും വരുന്ന പൊങ്കൽ ഉത്സവത്തിനോടനുബന്ധിച്ച് റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു വരികയാണ്. രണ്ടും വളരെയധികം പ്രതീക്ഷിക്കുന്ന ചിത്രങ്ങളായതിനാൽ, അനാവശ്യ മത്സരവും, പ്രശ്നങ്ങളും ഒഴിവാക്കാൻ, ജനുവരി 9-ന് ജനനായകൻ റിലീസാകുമെന്നും, 'പരാശക്തി' ജനുവരി 14-ന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. ......

പണ്ട് പണ്ട് .........എന്നുപറഞ്ഞാല്‍ വളരെ പണ്ടൊന്നുമല്ല .എന്നാലോ ? സര്‍ഗ്ഗശേഷി വിവാദവും നടി ആക്രമിക്കപ്പെട്ട സംഭവവും സിനിമാസംഘടനകളുടെയും സിനിമാപ്രവർത്തകരുടെയും കഴുത്തുപിടിച്ചുഞെരിക്കുന്നതിന് ഏറെമുമ്പ് ....സിനിമയ്ക്ക് പുടവകൊടുത്ത ഒരു സംവിധായകന്റെ ഉള്ളില്‍ തട്ടുന്ന കഥയുമായി ഒരു സിനിമയിറങ്ങി, "ഉദയനാണ് താരം" .സ്വന്തം സിനിമ സ്വപ്നം കണ്ടിരുന്ന അനേകം സഹസംവിധായികര്ക്ക് അത് പ്രചോദനമേകി .മാലിന്യം നിറഞ്ഞ സിനിമാരംഗത്ത് ഒരു ശുദ്ധികലശത്തിന് തന്നെ ആ സിനിമ വഴിതെളിച്ചു ."സര്‍ഗ്ഗശേഷി ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത" ശ്രീനിവാസന് എന്ന സര്‍ഗപ്രതിഭയായിരുന്നു ആ സിനിമയുടെ പിന്നില്‍ !.സിനിമാക്കാരും പ്രേക്ഷകരും 'ഉദയനെ' മാറോടുചേര്‍ത്തപ്പോള്‍ ശ്രീനിവാസന് മാറിനിന്ന് നന്നായൊന്നു ചിരിച്ചു .സൂപ്പര്‍ സ്റ്റാര്‍ സരോജ്കുമാറിന്റെ ചിരി .മൂന്നാലുവര്‍ഷം താന്‍ അനുഭവിച്ച അതികഠിനമായ സര്‍ഗ്ഗവേദന ലക്ഷ്യം കണ്ടതിലുള്ള സംതൃപ്തി ആ ചിരിയിലുണ്ടായിരുന്നു .സിനിമക്കാരെപ്പറ്റി അത്തരമൊരു സിനിമയെടുക്കാനും സൂപ്പര്‍ താരങ്ങളെ വാരാനും മറ്റേത് സിനിമാക്കാരന് കഴിയും ?.ഇവിടെയാണ് സര്‍ഗ്ഗശേഷി എന്ന സോദ്ദേശ്യസാഹിത്യം
പ്രസക്തി നേടുന്നത് .കൂളിംഗ് ഗ്ലാസ്സുകള്‍ മാറ്റിമാറ്റി വെച്ച് ,കാച്ചിയ പപ്പടം കയറ്റിയയ ച്ച് ഉദയനാണ് താരം മെഗാഹിറ്റിലേക്ക് നീങ്ങുമ്പോള്‍ ശ്രീനിവാസന് ബാംഗ്ലൂര്‍ നഗരത്തിന്റെ പ്രാന്തത്തിലുള്ള കുമ്പാരഹള്ളിയിലെ താവളത്തിലായിരുന്നു .മറ്റൊരു സിനിമയുടെ വിത്ത് മുളപ്പിച്ചെടുക്കാനുള്ള ശ്രമം .പ്രസിദ്ധീകരണങ്ങളായ പ്രസിദ്ധീകരണങ്ങളെല്ലാം ശ്രീനിവാസന്റെ കവര്‍ചിത്രവുമായി ഇറങ്ങുന്ന കാലം.സിനിമയുടെ കൂടുപൊട്ടിച്ച് ശ്രീനിവാസനെ സാഹിത്യത്തിലും സാംസ്കാരിക മണ്ഡലത്തിലും കുടിയിരുതാനുള്ള മത്സരം ബഹുവര്‍ണ്ണ പ്രത്യേക പതിപ്പുകള്‍ ഇറക്കാന്‍ മത്സരിച്ച നാളുകൾ .ശ്രീനിവാസന് തന്നെ പുസ്തകമാകുന്നു .അങ്ങനെ ആകെയൊരു ശ്രീനിവാസമയകാലം! . ഒരു പ്രമുഖ വാരിക ശ്രീനിവാസനെ ഗൗരവപൂര്‍വ്വം അഭിമുഖം ചെയ്യാന്‍ പ്രശസ്തനായ ഒരു യുവ കഥാകൃത്തിനെയാണ് നിയോഗിച്ചത് .കഥാകൃത്ത് ശ്രീനിയെ തപ്പി നടന്നു .സെല്‍ഫോണ്‍ സിഗ്നലിന് പ്രവേശനം നിയന്ത്രിതമായിരുന്ന കുമ്പാരഹള്ളിയില് ശ്രീനി പലപ്പോഴും ഔട്ട് ഒഫ് റേഞ്ച് ആയിരുന്നു .എന്നിട്ടും സാഹസികനായ കഥാകൃത്ത് ശ്രീനിയുമായി ആശയ വിനിമയം സാധിച്ചു .പിറ്റേന്നുതന്നെ കഥാകൃത്ത് കുമ്പാരഹള്ളിയിലെത്തി .അഭിമുഖം എത്രയും വേഗം നിര്‍വ്വഹിക്കപ്പെടണം .കാരണം അടുത്ത ദിവസം പ്രസ്സിലേക്ക് പോകേണ്ടതാണ് .ശ്രീനിയുടെ അഭിമുഖമാണ് വാരികയുടെ ആ ലക്കം പുറംചട്ടക്കഥ അഥവാ കവര്‍സ്റോറി . കുമ്പാരഹള്ളിയിലെ പച്ചപ്പില്‍ ,വാഴത്തോട്ടത്തിനിടയില്‍ ശ്രീനിയും കഥാകൃത്തും അഭിമുഖത്തിനിരുന്നു .നിലവാരമുള്ള സാധനമാണ് ഉണ്ടാകേണ്ടത് .അതുകൊണ്ടാണല്ലോ മേമ്പൊടിയ്ക്കുപോലും സര്‍ഗ്ഗശേഷി ഇല്ലാത്ത റിപ്പോര്‍ട്ടര്‍മാരെ ഒഴിവാക്കി സര്‍ഗപ്രതിഭയായ കഥാകൃത്തിനെ ദൗത്യമേല്‍പ്പിച്ചത് .അതുവരെ സിനിമാരംഗത്ത് ആരൊക്കെയോ ചേര്‍ന്ന് ഉറപ്പിച്ചുനിര്‍ത്തിയിരുന്ന ,കല -കച്ചവട പാർട്ടീഷന് 'വടക്കുനോക്കി യന്ത്ര'ത്തിലൂടെ എടുത്തുമാറ്റി 'ഉദയനാണ് താര'ത്തില്‍ എത്തിനില്‍ക്കുന്ന ശ്രീനിയെ നല്ല സിനിമയുമായി ബന്ധിപ്പിക്കുന്ന ഉഗ്രന്‍ ഇന്‍ട്രോ ഉണ്ടാവണം .സര്‍ഗ്ഗധനനായ കഥാകൃത്ത് അതിനൊരുങ്ങി .മിനി ടേപ്പ് റിക്കാര്‍ഡറും കടലാസ്സും പേനയുമായി ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ സഹായിയും തയാറായി .കഥാകൃത്തിന് ഉന്മേഷം വന്നു .ചോദ്യങ്ങള്‍ തുരുതുരെ പുറത്തുചാടി .ശ്രീനി സ്വതഃസിദ്ധമായ രീതിയില്‍ ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്കി .സഹായി അതെല്ലാം പാടുപെട്ട് കുറിച്ചെടുത്തു .ഉത്സാഹഭരിതനായ കഥാകൃത്ത് അഭിമുഖം തീര്‍ന്നിട്ടും സംഭാഷണം തുടര്‍ന്നു .ആവേശം മൂത്ത് കഥാകൃത്ത് സിനിമയെ എടുത്തുകുടഞ്ഞു .സാഹിത്യം കടിച്ചുപൊട്ടിച്ചു .ഉത്തരാധുനികതയെ നാവുകൊണ്ട് ഈര്‍ന്നുമുറിച്ചു .മണിക്കൂറുകള്‍ കടന്നുപോയി .അഭിമുഖത്തിന്റെ കോപ്പിയുമായി സഹായി വന്നു .കഥാകൃത്ത് അതുവായിച്ച് തലങ്ങും വിലങ്ങും വെട്ടി .സഹായി വീണ്ടും പകര്ത്തിയെഴുതിക്കൊണ്ടുവന്നു .എന്നിട്ടും കോപ്പി ശരിയായില്ല .കഥാകൃത്ത് പിന്നെയും തിരുത്തി .തിരുത്തോട് തിരുത്ത് .പിന്നെ അതേപ്പറ്റി മറന്നു .ഉത്സാഹവും ചര്‍ച്ചയും മാത്രമായി .പകല്‍ മറഞ്ഞു രാത്രി കടന്നുവന്നു .കഥാകൃത്ത് നല്ല മൂഡിലായിരുന്നു.പാട്ടൊഴുകി .ആട്ടം പൊടിപൊടിച്ചു .അതിലൊക്കെ പങ്കാളികളായി ശ്രീനിയും സാഹായികളും .സമയം പുലര്‍ച്ചെ രണ്ടോടടുത്തപ്പോള് കഥാകൃത്തും പരിവാരങ്ങളും തളര്‍ന്നു .പുല്പായകളില് വീണുറങ്ങി .ശ്രീനി മുറിയിലേക്ക് പോയി . രാവിലെ ആറുമണിയോടെ മുറിയില്‍ നിന്നും പുറത്തിറങ്ങിയ ശ്രീനി എഴുത്തുസഹായിയെ വിളിച്ചുണര്‍ത്തി ഒരുസെറ്റ് കടലാസ്സ് നീട്ടി .മറ്റുസഹായികളും തപ്പിപ്പിടഞ്ഞെഴുന്നേറ്റു .അഭിമുഖസംഭാഷണത്തിന്റെ കറതീര്‍ന്ന കോപ്പി .ശ്രീനി സ്വന്തം കയ്യക്ഷരത്തില്‍ മാറ്റിയെഴുതിയ ഇരുപത്തിനാല് പേജ് .ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ എഴുത്തുസഹായി അതുനോക്കി അന്തംവിട്ടു .ഇതെപ്പോള്‍ സാധിച്ചു ശ്രീനിയേട്ടാ എന്ന ചോദ്യത്തിന് ഒരു ഗ്ലാസ് കട്ടന്‍ചായ കിട്ടുമോ എന്ന മറുചോദ്യം .പിന്നെയൊരു കള്ളച്ചിരിയും . വൈകിയുണര്‍ന്ന കഥാകൃത്ത് ആ കോപ്പി വായിച്ച് സംതൃപ്തിയോടെ ബാഗിലിട്ടു .ഒട്ടും വൈകാതെ നാട്ടിലേക്കുള്ള ബസ് പിടിച്ചു .ചരിത്രസംഭവമായ ആ കോപ്പിയാണ് വാരികയില്‍ കവർസ്റോറിയായി അച്ചടിച്ചുവന്നത് . ആകെ ക്ഷീണിച്ച് ,പുലര്‍ച്ചെ രണ്ടരയോടെ മുറിയില്‍ കയറിയ ശ്രീനിവാസന് രാവിലത്തെ നടത്തത്തിനായി ആറുമണിയ്ക്ക് മുമ്പ് എണീറ്റിരുന്നു .അപ്പോള്‍ അഭിമുഖം മാറ്റിയെഴുതിയതെപ്പോള് ?.പ്രശസ്തനും സര്ഗവൈഭവനുമായ കഥാകൃത്തിന്റെ ചുമതലയായ അഭിമുഖ റിപ്പോര്‍ട്ട് ഇരുപത്തിനാല് പേജ് മാറ്റിയെഴുതാന്‍ എന്തിനു മിനക്കെട്ടു ?. ......